ആലപ്പുഴ : അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുന്നപ്ര സ്വദേശി അതുലാണ്(25) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയായ തുമ്പോളി സ്വദേശി ശ്രീക്കുട്ടൻ ഒളിവിലാണ്.
പുന്നപ്ര പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
അതുലിനൊപ്പമുണ്ടായിരുന്ന രാഹുൽ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് യുവാവിനെ ആക്രമിക്കുന്നതിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം.
0 تعليقات