banner

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രോഗിയടക്കം നാല് പേർക്ക് പരിക്കേറ്റു


കാസര്‍ഗോഡ് : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

കാസര്‍ഗോഡ് പള്ളിക്കരയില്‍ ആണ് സംഭവം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.

പള്ളിക്കരയില്‍വെച്ച് എതിര്‍വശത്തുള്ള ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ ആംബുലന്‍സ് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും കാഞ്ഞങ്ങാടുള്ള ആശുപത്രിയിലേക്ക് മാറ്റി.


ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അല്‍പസമയത്തിനകം രോഗിയെ പരിയാരത്തേയ്ക്ക് കൊണ്ടുപോകും.


إرسال تعليق

0 تعليقات