തൃക്കരുവ : അഷ്ടമുടി മണലിക്കടയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് താഴ്ന്നു. അഷ്ടമുടി സ്കൂൾ - കാഞ്ഞാവെളി റോഡിൽ മണലിക്കടയിലാണ് സംഭവം. കൂടുതൽ ഭാഗം ഇടിയുമോ എന്ന ആശങ്കയുള്ളതായി നാട്ടുകാർ പറഞ്ഞു.
തോടിന് ഒരു വശത്തായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് മണ്ണും പാറയും എടുത്തതിനെ തുടർന്നാണ് ഇന്ന് രാവിലെയോടെ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് ചരിഞ്ഞത്.
അതേ സമയം പോപ്പ് ക്യാറ്റ് ഉപയോഗിച്ച് റോഡിനോട് ചേർന്ന വശം പൊളിച്ചിട്ട് ദിവസങ്ങളായിട്ടും റോഡിന് ഇരുവശങ്ങളിലുമായി കൂട്ടിയിട്ട മണ്ണും പാറയും നീക്കാനുള്ള യാതൊരു നടപടിയും ഇറിഗേഷൻ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇത്തരത്തിൽ അശാസ്ത്രീയവും അനധികൃതമായി മണ്ണും പാറയും നിക്ഷേപിച്ചതാണ് റോഡ് ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
0 تعليقات