banner

പനിയും വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

കോട്ടയം : പനിയും വയറുവേദനയേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി രാജീവന്റെ മകൾ രസിക (15) ആണ് മരിച്ചത്. 

കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രസികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഞായറാഴ്ച രാത്രിയോടെ പെൺകുട്ടി മരിക്കുകയായിരുന്നു. 

അതേസമയം മഞ്ഞപിത്തം മൂലമാണ് പെൺകുട്ടി മരണപെട്ടതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രാജീവൻ കോട്ടയം പോലീസിൽ പരാതി നൽകി. 

പിതാവിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കു എന്ന് പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات