banner

ലൈഫ് മിഷൻ കേസ്: ശിവശങ്കർ വീണ്ടും കോടതിയിലേക്ക്, അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീർന്നു

കൊച്ചി : ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥ‌ർ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. 

അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതി റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥ‌ർ കോടതിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ അഡീഷണ‌ൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി ആലോചിക്കുന്നുണ്ട്. ആയതിനാൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധ നീട്ടണമെന്നും കോടതിയോട് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥ‌ർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

إرسال تعليق

0 تعليقات