banner

ട്രാൻസ്‌ജെൻഡർ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; മൂന്ന് യൂട്യൂബർമാർ അറസ്റ്റിൽ

കോയമ്പത്തൂർ : ട്രാൻസ്‌ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ കേരളത്തിൽനിന്നുള്ള മൂന്ന് യൂട്യൂബർമാർ അറസ്റ്റിൽ.

ജെ. ദിലീപ് (33), എസ് . കിഷോർ (23), എച്ച് . സമീർ (30) എന്നിവരാണ് പ്രതികൾ.കഴിഞ്ഞദിവസം അർധരാത്രിയോടെ മൂവരും കാറിൽ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച് റോഡരികിൽനിന്നിരുന്ന ട്രാൻസ് ജെൻഡർ യുവതിയെ കണ്ട് പുറത്തിറങ്ങി.

തുടർന്ന് യുവതിയുമായി സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടയിലാണ് ദിലീപ് എയർ പിസ്റ്റൾ തോക്ക് ചൂണ്ടി കീഴ് പ്പെടുത്താൻ ശ്രമിച്ചത് . ചോദ്യംചെയ്ത നാട്ടുകാരെയും ഇവർ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവസമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. തോക്കും കാറും പൊലീസ് പിടിച്ചെടുത്തു. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയിൽ ഹാജരാക്കി.

കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിലയച്ചു.

إرسال تعليق

0 تعليقات