banner

അഞ്ചാലുംമൂട്ടിലേയും കൊല്ലത്തെയും മത്സരയോട്ടത്തിന് പൂട്ട് വീഴുമോ?; സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ സർക്കാർ നടപടി; ഗതാഗത മന്ത്രി യോഗം വിളിച്ചു

കൊല്ലം : ഹൈക്കോടതി നിർദേശത്തിന് പിന്നാലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി സർക്കാർ. ഗതാഗത മന്ത്രി ആന്റണി രാജുവിൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു. ഫെബ്രുവരി 14 ന് രാവിലെ 10.30ന് കൊച്ചിയിലാണ് യോഗം നടക്കുക. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

"കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് യോഗം ചേരും. മോട്ടോർ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്  എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും  സ്വകാര്യ ബസ്  ഉടമകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും  യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചത്." - ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം കൊല്ലം ജില്ലയിലെ പലയിടത്തും മത്സയോട്ടത്തിന് പൂട്ടിട്ടാൻ മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല. തിരക്കേറിയ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും വേഗത തോന്നിയതുപോലെയാണ്. ഫെബ്രുവരി 14 ന് ചേരുന്ന സുപ്രധാന യോഗത്തിൽ ജില്ലയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ യോഗത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തയില്ല.

إرسال تعليق

0 تعليقات