banner

കൊല്ലത്ത് ഓട്ടോയിൽ കഞ്ചാവുമായി 65 കാരിയും യുവാവും പോലീസ് പിടിയിൽ

കൊല്ലം : വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ കഞ്ചാവുമായി സ്ത്രീയും ഡ്രൈവറും പിടിയിൽ. കൊല്ലം ചടയമംഗലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.  രണ്ട് കിലോ കഞ്ചാവുമായി അഞ്ചൽ കരുകോൺ സ്വദേശിനി കുലുസംബീവി (65) ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം ചെറിയതുറ സ്വദേശി സനൽ കുമാർ തുടങ്ങിയവരാണ് പോലീസ് പിടിയിലായത്. ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കി കോടതി റിമാൻ്റ് ചെയ്തു.

ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപത്താണ് പൊലീസ് വാഹന പരിശോധന നടത്തിയത്. കൊല്ലം റൂറൽ പോലീസിന് കീഴിലെ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം പോലീസിൻ്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ഓട്ടോ തടയുകയും പരിശോധന നടത്തുകയുമായിരുന്നു.

പിടിയിലായ കുലുസംബീവി മുൻപും കഞ്ചാവ് കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിലവിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീയുമാണെന് പോലീസ് പറഞ്ഞു. അടുത്തിടെ അഞ്ചലിൽ കഞ്ചാവ് വാങ്ങാനെത്തിയവരും കുലുസംബീവിയും തമ്മിൽ കരുകോൺ ഭാഗത്ത് വെച്ച് കഞ്ചാവിൻ്റെ വിലയെ ചൊല്ലി തർക്കമുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ കുലുസംബീവിക്ക് തലയ്ക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു.

إرسال تعليق

0 تعليقات