ശ്വാസകോശരോഗത്തിന് നാളുകളായി ചികല്‍സയിലായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയോടെ രോഗം മൂര്‍ച്ചിക്കുകയായിരുന്നു. പുകയുടെ മണം കടുത്ത ശ്വാസതടസമുണ്ടാക്കിയെന്നാണ് ലോറന്‍സിന്റെ ഭാര്യ ലിസിപറയുന്നത്.
പുകയും രൂക്ഷഗന്ധവും അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ലോറന്‍സിന്റെ ഓക്സിജന്‍ ലെവല്‍ താഴേക്ക് പോവുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു, കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പോയ തിരിച്ചുവന്നതാണെന്നും അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലന്നും വീട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലോറന്‍സ് ജോസഫിന് കടുത്ത ശ്വാസ തടസമനുഭവപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. ലോറന്‍സിന്റെ മരണം വിഷപ്പുക കൊണ്ടാണെന്ന തോന്നുന്നുവെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന് എം പി പറഞ്ഞു.
0 تعليقات