പ്ലാസ്റ്റിക് വസ്തുക്കൾ വെയിലേറ്റ് കത്തി പിടിക്കുന്ന സംഭവങ്ങൾ ചുരുക്കമാണ്. ഇവിടെ ഇത്രയധികം പ്ലാസ്റ്റിക് വസ്തുക്കൾ കത്തി പിടിക്കുവാൻ ആരോ മനപ്പൂർവ്വമോ അബദ്ധവശാലോ കത്തിച്ചതാവാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൻ്റെയും കോർപ്പറേഷൻ്റെയും നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ദുരൂഹത നീക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ചാലുംമൂട് തീപിടുത്തം: കത്തിയതല്ല ആരോ കത്തിച്ചതെന്ന് അജ്മീൻ എം കരുവ
അഞ്ചാലുംമൂട് : പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ തീപിടുത്തം മനുഷ്യനിർമ്മിതമെന്ന് സി.പി.ഐ നേതാവും തൃക്കരുവ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അജ്മീൻ എം കരുവ. കത്തിയതല്ല ആരോ കത്തിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം അഷ്ടമുടി ലൈവിനോട് പ്രതികരിക്കവേയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
0 تعليقات