banner

ഐ.എസ്.ആർ.ഒ ലോഞ്ച് വെഹിക്കിൾ എൽ.വി.എം-3 ബഹിരാകാശത്തേക്ക് കുതിച്ചു; ദൗത്യം വിജയകരം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ്ബ് ദൗത്യം വിജയകരം. രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ വണ്‍ വെബ്ബുമായി ഇസ്രോ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്.

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണിത്. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളെയും വഹിച്ചാണ് വിക്ഷേപണം നടത്തിയത്. 43.5 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്. 643 ടണ്‍ ആണ് ഭാരം.

ആദ്യ ഘട്ടത്തില്‍ പതിനാറ് ഉപഗ്രഹങ്ങളെ എല്‍വിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതാം മിനുട്ടില്‍ ആദ്യ ഉപഗ്രഹം വേര്‍പ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ എല്‍വിഎം3 ഉപയോഗിച്ചുള്ള ആദ്യ വണ്‍ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. ഈ ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയില്‍ ഐഎസ്ആര്‍ഒയുടെയും എല്‍വിഎം 3യുടെയും മൂല്യമുയരും.

إرسال تعليق

0 تعليقات