banner

ആകെ ചേർന്നത് 10 മിനുറ്റ്; ചോദ്യോത്തരവേള ഉപേക്ഷിച്ച് സഭ പിരിഞ്ഞു

തുടർച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേർന്നത്. നിയസഭ സമ്മേളനം ചേർന്നത് മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചിരുന്നു. വാദികളെ പ്രതികളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പരാതിക്കാരായ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് എന്ത് സാഹചര്യത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. 

എന്നാൽ, ഉടൻ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ആക്കി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, സഭ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങൾ ഇന്നും പുറത്ത് വിട്ടിട്ടില്ല.

പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും തുടരാൻ കഴിഞ്ഞില്ല. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള ഉപേക്ഷിച്ചു. പിന്നാലെ, ശ്രദ്ധക്ഷണിക്കലിന്റേയും സബ്മിഷന്റേയും മറുപടി മന്ത്രിമാർ മേശപ്പുറത്ത് വെക്കുകയും സഭാനടപടികൾ വേഗത്തിൽ പൂർത്തിയിക്കി സഭ പിരിയുകയും ചെയ്തു. ഒൻപതു മണിക്ക് ആരംഭിച്ച സഭ പത്ത് മിനിറ്റുകളിൽ പിരിയുകയായിരുന്നു.

إرسال تعليق

0 تعليقات