banner

അമിത വേഗതയിലെത്തിയ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആലപ്പുഴ : അമ്പലപ്പുഴയിൽ പോലീസ് ജീപ്പ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 

തോട്ടപ്പള്ളി സ്വദേശി മഞ്ചേഷ് (35) ആണ് മരിച്ചത്. സ്‌കൂട്ടറിൽ മഞ്ചേഷിനൊപ്പം യാത്ര ചെയ്ത പുതുവൽ സ്വദേശി വിഷ്ണു (34) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊട്ടാരവളവ് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിലെത്തിയ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് മഞ്ചേഷ് ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ മഞ്ചേഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഞ്ചേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

إرسال تعليق

0 تعليقات