തിരുവനന്തപുരം : കെപിസിസി ഭാരവാഹിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനം.
പുനഃസംഘടന വൈകുന്നതിലും ചര്‍ച്ചകള്‍ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശനം ഉയര്‍ത്തി. വര്‍ക്കിംഗ് പ്രസിഡണ്ടായ താന്‍ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
റായ്പൂര്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പുനസംഘടന അനന്തമായി വൈകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരന്‍റെ നിലപാട്. ഭാരവാഹികള്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ മുന്‍കയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
0 تعليقات