banner

ഉടമകള്‍ ഉപേക്ഷിച്ച ആയിരത്തോളം നായ്ക്കളെ 60കാരൻ പട്ടിണിക്കിട്ട് കൊന്നു

ഉടമകള്‍ ഉപേക്ഷിച്ച 1,000 നായ്ക്കളെ 60കാരന്‍ പട്ടിണിക്കിട്ട് കൊന്നതായി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ജിയോംഗി പ്രവിശ്യയിലെ യാഗ്പിയോങ്ങിലാണ് സംഭവം നടന്നത്. പ്രായമായതോ, വാണിജ്യപരമായി ആകര്‍ഷകമല്ലാത്തതോ ആയ നായ്ക്കളെ ഒഴിവാക്കാന്‍ ഉടമകള്‍ നായ വള‌ര്‍ത്തുന്നവ‌ര്‍ക്ക് അവയെ നല്‍കുന്ന പതിവുണ്ട്. നായയെ ഉപേക്ഷിക്കുമ്പോള്‍ ഉടമകള്‍ അവയുടെ സംരക്ഷണത്തിനായി കുറച്ചുപണം നല്‍കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നായ്ക്കളെയാണ് 60കാരന്‍ പൂട്ടിയിട്ട ശേഷം ഭക്ഷണം നല്‍കാതെ കൊല്ലുന്നത്.

മൃഗ സംരക്ഷണ സംഘടനയായ കെയ‌റാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. തന്റെ നഷ്ടപ്പെട്ട നായയെ തിരയുന്നതിനിടെയാണ് നാട്ടുകാരനായ യുവാവ് നായ്ക്കളുടെ ജഡം കണ്ടത്. മരിച്ച നായ്ക്കളുടെ ശവങ്ങള്‍ക്ക് മുകളില്‍ വീണ്ടും ജഡം നിക്ഷേപിച്ചിരുന്നു. ജീവന്‍ ഉള്ളവയെ കൂടുകളിലും റബ്ബര്‍ പെട്ടികളിലുമാണ് പാര്‍പ്പിച്ചിരുന്നത്. ദക്ഷിണ കൊറിയയില്‍ മൃഗങ്ങളെ മനഃപൂര്‍വം ഭക്ഷണം നല്‍കാതെ കൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 30 ബില്യണ്‍ വരെ പിഴയോ ലഭിക്കാം.

إرسال تعليق

0 تعليقات