banner

ചൂട് കൂടുന്നു; സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ചു

ചൂട് ശക്തമായതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ചു. 

ഇനിമുതൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുള്ള എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തി. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് മാറ്റം.

അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ തുടങ്ങുന്ന ഷിഫ്റ്റുകൾ 12 മണിക്ക് അവസാനിപ്പിക്കണം. 

ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ മൂന്ന് മണിക്ക് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം.

إرسال تعليق

0 تعليقات