banner

പോലീസുകാരനെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. 

ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിപിഒ സുമേഷിനെ (39) ആണ് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിൽ ഹുക്കിൽ തൂങ്ങി നിൽക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. മുണ്ടൂർ കയ്യറ ആറുമുഖൻ്റെ മകനാണ്. ഭാര്യയും എട്ടു വയസ്സുള്ള മകളുണ്ട്. മൂന്നു ദിവസമായി സുമേഷ് ലീവിലാണെന്നും പോലീസ് പറഞ്ഞു.

إرسال تعليق

0 تعليقات