banner

മേയ് രണ്ടാംവാരം യു.ഡി.എഫ് സെക്രട്ടേറിയറ്റിന് മുന്നിൽ വൻ സമരം ചെയ്യും

തിരുവനന്തപുരം ( Ashtamudy Live News ) : സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. 

നിയമസഭ നേരത്തെ പിരിയാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടിയതാണെന്നും യുഡിഎഫ് വിലയിരുത്തി. 

അഞ്ച് എംഎല്‍എമാര്‍ സഭയില്‍ സത്യഗ്രഹം ആരംഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു.

إرسال تعليق

0 تعليقات