banner

ഭക്ഷണം കഴിച്ച് മടങ്ങിയ യുവതിയെ ആക്രമിച്ചു; സെക്രട്ടറിയേറ്റിനു മുന്നില്‍ അതിക്രമ സംഭവത്തിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലായി യുവതിയ്ക്ക് നേരെ നടന്ന ആക്രമണ സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. ശാസ്താംമംഗലം സ്വദേശി സജുമോനാണ് പിടിയിലായത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് എതിര്‍ഭാഗത്തെ കടയില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. 

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമെതിരെ പൊലീസ് കേസെടുത്തു.
സംഭവം നടന്ന് മിനിറ്റുകള്‍ക്കകം പൊലീസ് പ്രതിയെ പിടികൂടി. യുവതി ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ കടയിലേക്ക് കയറിചെന്നാണ് സജുമോൻ അപമാനിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പിടിയിലായ സജുമോന്‍ കൊലക്കേസ് പ്രതിയാണ്. പ്രതി മനപൂര്‍വ്വം യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കാൻ വന്ന പ്രതിയെ യുവതി ചോദ്യംചെയ്തപ്പോൾ സുജുമോൻ തട്ടിക്കയറി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

إرسال تعليق

0 تعليقات