ഇടുക്കി : ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി കാർത്തിക് (20), എരുമേലി സ്വദേശി അരവിന്ദ് (23) എന്നിവരാണ് മരണപ്പെട്ടത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി ഇരുമ്പുപാലം പത്താം മൈൽ കോളനിപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ കാര്‍ത്തിക്കിനെയും അരവിന്ദിനെയും ഉടന്‍ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടിമാലി പൊലീസ് നടപടികൾ സ്വീകരിച്ചു.
0 تعليقات