banner

പ്രവാസി മലയാളിയായ 44 കാരൻ താമസ സ്ഥലത്ത് മരിച്ച നിലയില്‍; മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

മസ്‍കത്ത് : കോഴിക്കോട് സ്വദേശിയായ മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജു (44) ആണ് സലാലയിലെ താമസ സ്ഥലത്ത് മരിച്ചത്. 

റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

ഷൈജു അവിവാഹിതനാണ്. പിതാവ്: ഗോപാലന്‍. മാതാവ്: ജാനകി. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

إرسال تعليق

0 تعليقات