banner

അഞ്ചാലുംമൂട് പ്രാക്കുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

അഞ്ചാലുംമൂട് : പ്രാക്കുളം മഠത്തിൽ മുക്കിൽ ബൈക്ക് പോസ്റ്റിലിടിച്ച് വാഹനാപകടം. പ്രാക്കുളം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. 

ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ച്. പരിക്ക് ഗുരുതരമായതിനാൽ  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അഞ്ചാലുംമൂട് പോലീസിൽ വിവരം കൈമാറിയതായി പൊതുപ്രവർത്തകർ അറിയിച്ചു.

إرسال تعليق

0 تعليقات