മോദി പരാമര്‍ശത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന് കോടതി സ്റ്റേ അനുവദിച്ചിരുന്നു. സ്റ്റേ ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും
അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഇന്ന് സ്റ്റേ ഇല്ല; ഉത്തരവ് ഈ മാസം 20നെന്ന് കോടതി
അഹമ്മദാബാദ് : അപകീർത്തിക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി വിധി പുറപ്പെടുവിച്ചില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്
0 تعليقات