banner

ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ



തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്. ഷെട്ടാർ ഇന്ന് ഔദ്യോഗികമായി പാർട്ടിയിൽ ചേരും.

തന്റെ മണ്ഡലമായ ഹുബ്ബള്ളിയിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഷെട്ടാർ രാജിവെച്ചത്. എന്നാൽ കോൺഗ്രസ് ഷെട്ടാറിന് ഹുബ്ബള്ളിയിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്നാണ് ഷെട്ടാർ കോൺഗ്രസിൽ ചേരുന്നത്.

അതേസമയം, കർണാടക ബിജെപിയിൽ സീറ്റ് തർക്കം മുറുകുകയാണ്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവഡി ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയിരുന്നു. ഇത്തരത്തിൽ പല നേതാക്കളും പാർട്ടി വിടുകയോ അണികളെ അണിനിരത്തി പ്രതിഷേധിക്കുകയോ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ഷെട്ടാറും പാർട്ടി വിടുന്നത്.

إرسال تعليق

0 تعليقات