banner

ഈ മാസം 30ന് വധിക്കും; ഭീഷണി മുഴക്കിയത് റോക്കി ഭായ്; നടൻ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി



സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് താരത്തിനെതിരെ ഭീഷണി ഉയർത്തിയത്.

ഈ മാസം 30ന്  കൊല്ലുമെന്നാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ പറഞ്ഞത്. സംഭവത്തിൽ മുംബൈ പെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പ്രമോഷനുകൾക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്.

” ഇന്നലെ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ, രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30 ന് നടൻ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,” മുംബൈ പൊലീസ് വ്യക്തമാക്കി.

إرسال تعليق

0 تعليقات