banner

ദിവസങ്ങൾക്ക് മുമ്പ് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ യുവതിയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍; അന്വേഷണം



കൊച്ചി : ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്ത് പുറയാറിലാണ് സംഭവം. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇരുവര്‍ക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്.

ഏതാനും ദിവസം മുന്‍പ് ഷീജയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات