banner

പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, ഒരു വ്യക്തി വിളിച്ചതിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്: വിശദീകരണവുമായി ലോകായുക്ത



തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുതിരാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിൽ അസാധാരണ നടപടിയുമായി ലോകായുക്ത. വാർത്താക്കുറിപ്പിലൂടെയാണ് സുപ്രധാന കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ ഉൾപ്പെടെ വിശദീകരണം നൽകിയിട്ടുണ്ട്. ഒരു വ്യക്തി വിളിച്ചതിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത് എന്നാണ് ലോകായുക്തയുടെ വാ​ദം. ചരിത്രത്തിൽ ആദ്യമായാണ് ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കുന്നത്.

പിണറായി വിജയൻ വിളിച്ച പരിപാടിയിലല്ല പങ്കെടുത്തത്, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ്. വിരുന്നില്‍ പങ്കെടുത്താല്‍ വിധി സര്‍ക്കാരിന് അനുകൂലമാവുമെന്ന ചിന്ത അധമം. വിരുന്നില്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവില്ലെന്നും കുറിപ്പ് ന്യായീകരിക്കുന്നു.

ഒരു വ്യക്തി വിളിച്ച പരിപാടിക്കല്ല പോയത്, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ക്ഷണിച്ച പരിപാടിയിലേക്കാണ്. രാഷ്ട്രീയക്കാരും മറ്റ് സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും ലോകായുക്ത പ്രസ്താവനയിൽ പറഞ്ഞു.

അതോടൊപ്പം പേപ്പട്ടി പരാമർശത്തിലും വിശദീകരണം നൽകിയിട്ടുണ്ട്. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നാണ് ലോകായുക്ത പറയുന്നത്. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ ആരും വായില്‍ കോലിടില്ലെന്നാണ് പറഞ്ഞത്. പരാതിക്കാരന്റെ ശിരസില്‍ ആ തൊപ്പി വച്ചത് സുഹൃത്തുക്കളും മാദ്ധ്യമങ്ങളും ചേര്‍ന്നാണ്. കക്ഷികളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉത്തരവിടാന്‍ ജഡ്ജിമാരെക്കിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

إرسال تعليق

0 تعليقات