banner

പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന തെറ്റിദ്ധാരണ; കെനിയയിൽ പട്ടിണി കിടന്ന 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു



മലിൻഡി : പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 

‘ഗുഡ്‌ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന പേരിലുണ്ടാക്കിയ പ്രാർത്ഥനാസംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പോൾ മക്കെൻസ് എൻതംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും കർത്താവിനെ നേരിൽ കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മലിൻഡി നഗരത്തിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. ആഴം കുറഞ്ഞ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. എൻതംഗെയുടെ വിശ്വാസത്തിൽ പെട്ടവർ ഇനിയും ഉണ്ടെന്നും, ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു. അതേസമയം ഇയാളുടെ പ്രാർത്ഥനാ കേന്ദ്രത്തിൽ നിന്നും കുറച്ച് പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇനിയും 112ഓളം പേരെ കുറിച്ച് വിവരം ലഭിക്കാനുണ്ടെന്ന് ജീവകാരുണ്യ സംഘടനയായ കെനിയ റെഡ്‌ക്രോസ് പറഞ്ഞു.


إرسال تعليق

0 تعليقات