banner

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചു; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍



തിരുവനന്തപുരം : മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.  വര്‍ക്കല റാത്തിക്കല്‍ സ്വദേശിനി നബീനയുടെ മരണത്തില്‍ ഭര്‍ത്താവ് അഫ്സലാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അഫ്‌സലിനെ അറസ്റ്റ് ചെയ്തത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനത്തിനും ശാരീരികമായ പീഡനത്തിനും നബീന ഇരയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍  നാട്ടിലെത്തിയ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ പതിവായി ഭാര്യയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മരിച്ച നബീനയുടെ ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.  

إرسال تعليق

0 تعليقات