കൊച്ചി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.ജി.പിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി. വണ്ടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു, ഗതാഗത നിയമം തെറ്റിച്ചു എന്നിങ്ങനെയാണ് അദ്ദേഹത്തിനെതിരെ നൽകിയിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നത്. തിരുവില്വാമല സ്വദേശിയായ ജയകൃഷ്ണന്‍ എന്നയാളാണ് ഡി ജി പിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്.
വണ്ടിയുടെ ഡോറില്‍ തൂങ്ങിയാത്ര ചെയ്തതിനും ഗതാഗത നിയമം തെറ്റിച്ചതിനുമെതിരെ ജയകൃഷ്ണൻ നൽകിയ പരാതിയുടെ പകർപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ ആണ് പരാതിക്കിടയാക്കിയത്. റോഡ് ഷോയുടെ സമയത്ത് വാഹനത്തിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന് പ്രധാനമന്ത്രി യാത്ര ചെയ്തിരുന്നു. പൂക്കള്‍ വണ്ടിയുടെ ഗ്‌ളാസിലേക്ക് എറിഞ്ഞത് കൊണ്ട് ഡ്രൈവറുടെ കാഴ്ച മറഞ്ഞിരുന്നു. ഇത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് ജയകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, എല്ലാവരും അത് അനുസരിക്കേണ്ടതുണ്ടെന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
0 تعليقات