banner

കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ



കൊല്ലം : അഞ്ചലിൽ കോളേജ് - സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും യുവാക്കളിൽ നിന്നും എക്സൈസ സംഘം പിടിച്ചെടുത്തു.

കൊല്ലം ഏരൂർ സ്വദേശികളായ മിഥുൻ, പ്രവീൺ എന്നിവരെയാണ് കഞ്ചാവ് വില്പന നടത്തിയതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അഞ്ചൽ, ഏരൂർ മേഖലകളിൽ നിന്നും വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം യുവാക്കളെ നിരീക്ഷിച്ചുവരികയായിരുന്നു.  

പിടിയിലായവരുടെ മറ്റ് സഹായികളെ കുറിച്ച് എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂട്ട് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

إرسال تعليق

0 تعليقات