banner

നാല് ദിവസം വ്യാപകമഴയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത



തിരുവനന്തപുരം : ബുധനാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ രണ്ട് മുതല്‍ 6.4 സെന്റിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത.

ഇടുക്കിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറില്‍ ചില പ്രദേശങ്ങളില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

إرسال تعليق

0 تعليقات