banner

വിവാഹത്തിന് തലേ ദിവസത്തെ സൽക്കാരത്തിന് പങ്കെടുത്ത എഴുപത്തിയഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ


എറണാകുളം : ഉദയപേരൂരില്‍ വിവാഹ തലേ ദിവസത്തെ സൽക്കാരത്തിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 75ലേറെ പേര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരില്‍ പലരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഗര്‍ഭിണിയായ ഒരു യുവതിയെ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി സത്കാരത്തില്‍ പങ്കെടുത്ത് മീന്‍ കറി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാവിലെയോടെയാണ് ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയത്. രാവിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള മൂന്നുപേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. 20 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി നിരീക്ഷണത്തിലാണ്.

إرسال تعليق

0 تعليقات