banner

ഗര്‍ഭിണിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാമുകന്‍ പോലീസ് പിടിയിൽ



ചെന്നൈ : ഗര്‍ഭിണിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വിഴുപ്പുറം ജില്ലയിലെ സംഗീത ബാര്‍ഡില്‍ ഡ്രമ്മറായ അഖിലനാണ് (23) അറസ്റ്റിലായത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചു മൂടുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥലത്ത് ജോലിയെടുക്കുന്നതിനിടെയാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത.് കൊലപാതകത്തിന് സഹായം ചെയ്ത അഖിലന്റെ സുഹൃത്ത് ഒളിവിലാണ്.  

إرسال تعليق

0 تعليقات