banner

7 ഉം 11 ഉം വയസ്സുള്ള പെൺകുട്ടികളെ ക്രൂര പീഡനത്തിനിരയാക്കി!!, ശേഷം നഗ്നചിത്രങ്ങൾ പകർത്താനും ശ്രമം; കേസിൽ അച്ഛനും മകനും അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് 7 ഉം 11 ഉം വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. മൂന്നാം ക്‌ളാസിലും എട്ടാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ നിരന്തരം പീഡനത്തിനാരയാക്കി എന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ ചങ്ങരം കുളം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അച്ഛനും മകനും അറസ്റ്റിലായത്.

ക്രൂരമായ പീഡനത്തിനാണ് കുട്ടികൾ ഇരയായതായാണ് പോലീസിന്റെ കണ്ടെത്തൽ. കുട്ടികളുടെ നഗ്ന ചിത്രകൾ പകർത്താനും പ്രതികൾ ശ്രമിച്ചു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തെരഞ്ഞ് പോലീസ് എത്തിയതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് മഫ്തിയിൽ എത്തിയ പോലീസ് സംഘം കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് ആണ് പിടികൂടിയത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات