അഞ്ചാലുംമൂട് : പെരുമണിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി. പെരുമൺ, അഷ്ടമുടിമുക്ക് റോഡിന്റെപണി പൂർത്തീകരിക്കണമെന്നും പെരുമൺ ജങ്കാർ സർവീസ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെരുമൺ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് അഷ്ടമുടി മുക്കിൽ സമാപിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം ശൈലേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി തൃക്കടവൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈൻ, ഷൈൻ കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ചാറുകാട് , പ്രീത, മണ്ഡലം സെക്രട്ടറിമാരായ ഗോകുൽകരുവ, പുഷ്പലത, പനയം ഏരിയ പ്രസിഡന്റ് വിനോദ് കെ, തൃക്കരുവാ ഏരിയ ജനറൽ സെക്രട്ടറി സജീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
0 تعليقات