banner

സെക്രട്ടേറിയറ്റ് വളയല്‍ സമരം: വേദിയിൽ കുഴഞ്ഞുവീണ് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍!, ആരോഗ്യനില തൃപ്തികരമെന്ന് പ്രതികരണം



തിരുവനന്തപുരം : യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.

ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു .

മുതിര്‍ന്ന നേതാവ് സി പി ജോണ്‍ സംസാരിച്ച ശേഷം അടുത്തതായി പ്രസംഗിക്കാനായി പീഠത്തിലേക്ക് പോയ സമയത്താണ് മുനീര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുനീറിനെ മറ്റു നേതാക്കള്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി.

മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് തുടര്‍ന്ന് അദ്ദേഹം സ്റ്റേജില്‍ തന്നെ ഇരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ പോകേണ്ടതില്ലെന്നുമാണ് മുനീര്‍ പറഞ്ഞത്.


ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെയാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷന്‍ യുഡിഎഫ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

إرسال تعليق

0 تعليقات