കൊല്ലം : പോലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പോലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. കൊല്ലം അഞ്ചലിൽവെച്ചാണ് അപകടം ഉണ്ടായത്. എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു. അഞ്ചലിൽ ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
0 تعليقات