കൊച്ചി : എറണാകുളം മറൈൻഡ്രൈവിൽ അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ പോലീസ് പിടികൂടി. പതിമൂന്ന് പേർക്ക് അനുവാദമുള്ള ബോട്ടിൽ നാൽപതിലധികം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പോലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പോലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. അപകടകരമായ സർവീസിനെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പോലീസ് പരിശോധനക്കെത്തിയത്.
ഇതറിഞ്ഞ ബോട്ടിലെ സ്രാങ്ക് ബോൾഗാട്ടിക്ക് സമീപത്തേക്ക് സന്ധ്യ എന്ന ബോട്ടിനെ വിളിച്ചു വരുത്തിയ ശേഷം കുറച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി. ഇരു ബോട്ടുകളും തിരിച്ച് മറൈൻ ഡ്രൈവിലേക്കെത്തിയതും കൂടുതൽ ആളുകളെ കയറ്റിയാണ്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ ചട്ട ലംഘനം നടത്തിട്ടുമ്ടോയെന്ന് കണ്ടെത്താൻ ബോട്ടുകളുടെ രേഖകൾ പരിശോധിക്കുമെന്നും സെൻട്രൽ പോലീസ് അറിയിച്ചു. താനൂർ ദുരന്തത്തിന് ശേഷം ശക്തമായ പരിശോധനയാണ് മറൈൻ ഡ്രൈവടക്കമുള്ള സ്ഥലങ്ങളിൽ പോലീസ് നടത്തുന്നത്.
0 تعليقات