banner

വിവാഹത്തിന് മാത്രമല്ല ഫോട്ടോഷൂട്ട്!; വൈറൽ ആയി നടിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്; 'സിംഗിൾ മദർ'



വിവാഹത്തിന് ഇന്ന് വലിയ രീതിയിൽ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. എന്നാൽ വിവാഹ മോചനത്തിന് നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിവാഹമോചനം നേടിയ ശേഷം ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് സീരിയൽ താരം ശാലിനി.

ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാവും, അതിലൊന്ന് ഭർത്താവല്ല എന്നാൽ താരം ഫോട്ടോഷൂട്ട് ചിത്രത്തിൽ പറയുന്നത്. ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. താൻ കരുത്തയായ ഒരു സിംഗിൾ മദർ കൂടിയാണ് എന്ന് ശാലിനി പറയുന്നു. ഇവർക്ക് ഒരു മകളുണ്ട്. പോസ്റ്റുകൾക്ക് നിരവധി പ്രതികരണങ്ങളും ആയിരക്കണക്കിന് ലൈക്കുകളും ആണ് ലഭിക്കുന്നത്.

إرسال تعليق

0 تعليقات