കൊച്ചി : എന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വിഡിയോയിലൂടെ രാജേഷാണ് വിവാഹക്കാര്യം അറിയിച്ചത്. മെയ് 29നാണ് വിവാഹം. ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളെ സിനിമ കണ്ട ആരും അത്ര പെട്ടന്ന് മറക്കില്ല.
ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ. ഗായകന്‍ അലോഷിയാണ് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്. കാസര്‍ടഗോഡ് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍.
ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്. മദനോത്സവമാണ് രാജേഷിന്‍റെ അവസാനം ഇറങ്ങിയ ശ്രദ്ധേയ ചിത്രം. ഇതില്‍ നമ്പൂതിരി ക്വട്ടേഷന്‍ ടീം അംഗമായിരുന്നു രാജേഷ്.
0 تعليقات