പ്രതിഭാഗം അഭിഭാഷകന്റെ വാദം വ്യാജമാണെന്നും ഒത്തുതീർപ്പായില്ലെന്നും അറിയിച്ച് യുവതി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. പരാതിക്കാരി ഒത്തുതീർപ്പിലെത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതി നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് സിംഗിൾ ബെഞ്ച് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
2017ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഒരു തിരക്കഥയുമായി സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം, യുവതി പറയുന്നത് പച്ചക്കള്ളമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഉണ്ണി മുകുന്ദനും യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
0 تعليقات