banner

അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജില്ലാ ആശുപത്രിയിൽ അക്രമാസക്തനായി



കൊല്ലം : മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച യുവാവ് അക്രമാസക്തനായി. അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്ത അയത്തില്‍ സ്വദേശി വിഷ്ണുവാണ്  ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴായിരുന്നു അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറോട് അതിക്രമം കാണിച്ചത്. വനിതാ ആരോഗ്യ പ്രവർത്തകരോടക്കം പ്രതി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വൈകിട്ടോടെ നടന്ന സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.  യുവാവിന് കൈവിലങ്ങിട്ടിരുന്നതിനാലും മൂന്നോളം പോലീസ് സംഘം ഇയാൾക്കൊപ്പമുണ്ടായിരുന്നതിനാലും വലിയ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. അഞ്ചാലുംമൂട് പോലീസ് പ്രതികരിച്ചിട്ടില്ല.

إرسال تعليق

0 تعليقات