banner

കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി 21 കാരൻ!, പെൺകുട്ടി വീണത് പ്രണയ വലയിൽ, ഗർഭിണിയായതോടെ ഗർഭം അലസിപ്പിച്ചു


കൊല്ലം : പ്ലസ്ടു വിദ്യാർഥിനിയെ  പീഡനത്തിനിരയാക്കി ഗർഭിണിയായതോടെ ശേഷം ഗർഭം അലസിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കാവനാട് സ്വദേശി സബിനെ (21) ആണ്  കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായത്. കൊല്ലം അസി.കമ്മീഷണർ അഭിലാഷ് എ യുടെ നിർദ്ദേശത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു. 

കഴിഞ്ഞ ആഴ്ച കൊല്ലം നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികൾ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുന്നതും പീഡന വിവരം പുറത്തറിയുന്നതും. സബിൻ പെൺകുട്ടിയെ സോഷ്യൽ മീഡിയാ വഴി പരിചയപ്പെട്ടത്. പ്രണയം നടിച്ച് പ്രതി പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കടത്തികൊണ്ടുപോയി വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് ഗർഭിണി ആയ പെൺകുട്ടിയെ പ്രതിയുടെ അമ്മയുടേയും ബന്ധുക്കളുടെയും സഹായത്തോടെ ഗർഭം അലസിപ്പിക്കുകയായിരുന്നു.

إرسال تعليق

0 تعليقات