banner

സണ്ണി ലിയോണി കേരളത്തിൽ!, തലസ്ഥാനത്ത് ആവേശകരമായ സ്വീകരണം, തടിച്ചുകൂടി ആരാധകര്‍

ഫാഷൻ ഷോയുടെ ഭാ​ഗമായി നടി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുൻപുള്ള വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. വീഡിയോയില്‍ താനിപ്പോൾ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ടാണ് വിഡിയോ. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം എത്തിയത്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും.ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.

إرسال تعليق

0 تعليقات