banner

സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു!, പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട : സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ. പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജൻ.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുവാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കോട്ടയം ജില്ലയിൽ എൻ 1 എച് 1 പണി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തണുത്ത ഭക്ഷണ സാധനങ്ങൾ കഴിക്കരുതെന്നും.തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉപയോഗിക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളർ ഓർമ്മിപ്പിക്കുന്നു .

إرسال تعليق

0 تعليقات