banner

പൊതുജനമധ്യത്തില്‍ തെറിപ്പാട്ട്!, ഉദ്ഘാടന ചടങ്ങിനിടെ ഗതാഗതം തടസ്സപ്പെടുത്തി, യൂട്യൂബര്‍ തൊപ്പിയെ കതക് തകർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു


എറണാകുളം : യൂട്യൂബര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് വളാഞ്ചേരി പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരിയിലെ കട ഉദ്ഘാടന ചടങ്ങിനിടെയാണ് അശ്ലീല പദപ്രയോഗം നടത്തിതും ഗതാഗത തടസമുണ്ടാക്കിതും. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസ് നടപടി.

ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കഴിയില്ലെന്ന് മറുപടി നല്‍കി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടുന്നത്. ഫ്‌ളാറ്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് നിഹാദിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

തൊപ്പി ഉദ്ഘാടനത്തിനെത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയും കേസില്‍ പ്രതിയാണ്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഈ ചാനലിനെതിരെയും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

إرسال تعليق

0 تعليقات