കൊച്ചി : തൃക്കാക്കര നിയമസഭാ ഉപ തെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.എം റിപ്പോർട്ടിൽ ഇ.പി ജയരാജന് വിമർശനം.
തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജൻ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ചത്.
ആദ്യം ഒരു സ്ഥാനാർഥിയുടെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടിവന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി.
ഇത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജില്ലാ-സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ല.
0 تعليقات