banner

നന്ദിനി പാല്‍ വില മൂന്നു രൂപ കൂട്ടി!, ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ കര്‍ണാടക മന്ത്രിസഭാ തീരുമാനം. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ബ്രാന്‍ഡ് ആണ് നന്ദിനി.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിലാണ് കര്‍ണാടക പാല്‍ വില്‍ക്കുന്നതെന്ന്, വില വര്‍ധനയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

39 രൂപയ്ക്കു വില്‍ക്കുന്ന പാലിനാണ് മൂന്നു രൂപ കൂട്ടുന്നത്. മറ്റു പലയിടത്തും 54 മുതല്‍ 56 രൂപ വരെയാണ് പാല്‍ വിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ലിറ്ററിന് 44 രൂപയാണ് പാല്‍ വില. കര്‍ഷകര്‍ക്കു കൂടുതല്‍ വില നല്‍കാനാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

إرسال تعليق

0 تعليقات