തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍ വി.എസ്.സജുവെന്ന 32കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയില്‍ വച്ച് സ്‌കൂളില്‍ പോവുകയായിരുന്ന 5-ാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ബൈക്കില്‍ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിര്‍ത്തി ലൈംഗിക അവയവം പുറത്ത് എടുത്ത് ചേഷ്ടകള്‍ കാട്ടുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മാറനല്ലൂര്‍ പോലീസ് സി സി ടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

0 تعليقات